ഇന്ത്യൻ എഴുത്തുക്കാരിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള ഒരാളാണ് ചേതൻ ഭഗത് (Chetan Bhagat) . അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ എല്ലാ പുസ്തകങ്ങളും വൻ വിജയങ്ങൾ ആയിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന ഒന്നാണ് . തുടക്കത്തിൽ ഇറങ്ങിയ അദ്ദേഹത്തിന്റെ നോവലുകൾ എല്ലാം തന്നെ IIT കാമ്പസുകൾ ചുറ്റി പറ്റി ഉള്ളവയായിരുന്നു . ഇതിൽ നിന്ന് വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ അവസാന മൂന്ന് നോവലുകൾ .
അദ്ദേഹത്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ പുസ്തകമാണ് 400 days . ഇതിന് മുൻപായി ഇറങ്ങിയ നൂറ്റിയഞ്ചാം മുറിയിലെ പെൺകുട്ടിയും , one arranged murder എന്ന രണ്ടു പുസ്തകങ്ങളും ത്രില്ലറുകൾ ആണ് . ഈ രണ്ട് നോവലുകളിലെയും കേന്ദ്ര കഥാപാത്രങ്ങൾ ആയ കേശവും സൗരബും തന്നെ ആണ് 400 days എന്ന നോവലിലെയും കേന്ദ്ര കഥാപാത്രങ്ങൾ .
ഡൽഹിയിലെ മുന്തിയ വജ്ര വ്യാപാരികൾ ആയ അറോറ കുടുംബത്തിൽ നിന്നും കാണാതാകുന്ന പന്ത്രണ്ടു വയസ്സുകാരി സിയ എന്ന പെൺകുട്ടിയെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത് . കുട്ടിയെ കാണാതായി ദിവസങ്ങൾ ആയിട്ടും ഒരു തുമ്പും കിട്ടാത്തതിനാൽ പോലീസ് ഇതൊരു കോൾഡ് കേസാക്കി അന്വേഷണം അവസാനിപ്പിച്ചിരുന്നു .
അറോറ കുടുംബവും ഏകദേശം സിയയുടെ തിരോധാനവുമായി മാനസികമായി പൊരുത്തപ്പെട്ട് കഴിഞ്ഞിരുന്നു . എന്നാൽ ഒരാൾ മാത്രം തന്റെ മകളെ എങ്ങിനെയും കണ്ടെത്തണം എന്ന ദൃഢനിശ്ചയത്തിൽ ആയിരുന്നു . അത് സിയയുടെ മാതാവായ ആലിയ അറോറ ആയിരുന്നു . അന്വേഷണത്തിന്റെ എല്ലാ വഴികളും അടഞ്ഞ അവസരത്തിൽ ആണ് ആലിയ കേശവിനെ പരിചയപ്പെടുന്നതും തന്റെ മകളെ അന്വേഷിക്കാനുള്ള ചുമതല അയാളെ ഏല്പിക്കുന്നതും .
തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾ ആണ് 400 days . ചേതൻ ഭഗത്തിന്റെ പുസ്തകങ്ങളുടെ പ്രത്യേകത ലളിതമായ ഭാഷയാണ് . അത് തന്നെ ആയിരിക്കും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ജനപ്രിയമാകുന്നതും . ശെരിക്കും പറഞ്ഞാൽ ഏകദേശം രണ്ടാഴ്ച കൊണ്ട് തന്നെ ഞാൻ ഇത് വായിച്ചു തീർത്തു എന്നുള്ളതാണ് . അവസാന ഭാഗങ്ങൾ ഒറ്റശ്വാസത്തിൽ വായിച്ചു തീർത്തു എന്ന് തന്നെ പറയാം . കാരണം സസ്പെൻസ് എനിക്കിഷ്ടമായി . മറ്റ് വായനക്കാരുടെ അഭിപ്രായം ചിലപ്പോൾ മറ്റൊന്നായിരിക്കാം .
Comments