top of page
Search
sumithajothidas

അൽ അറേബ്യൻ നോവൽ ഫാക്ടറി

മഞ്ഞവെയിൽ മരണങ്ങൾക്ക് ശേഷം ഞാൻ വായിച്ച ബെന്യാമിന്റെ മറ്റൊരു നോവൽ ആണ് അൽ അറേബ്യൻ നോവൽ ഫാക്ടറി . മനോഹരമായ ഒരു വായനാനുഭവമാണ് ഈ നോവൽ എനിക്ക് സമ്മാനിച്ചത് .


ഒരു പുസ്തകം എന്നെ സംബന്ധച്ചിടത്തോളം ആസ്വാദ്യകരമാകുന്നത് , പുസ്തകത്തിന്റെ താളുകൾ വായന നിർത്താൻ തോന്നാത്ത വിധം മറിക്കുവാൻ പ്രേരണ ഉണ്ടാവുമ്പോളാണ് . അത്തരം ഒരു അനുഭവമാണ് അൽ അറേബ്യൻ നോവൽ ഫാക്ടറി എന്ന ഈ നോവൽ എനിക്ക് സമ്മാനിച്ചത് .


ലോകത്തിന്റെ നാലു രാജ്യങ്ങളിൽ നിന്ന് ഒരു എഴുത്തുകാരന് വേണ്ടി ഒരു അറബ് രാജ്യത്തു എത്തുന്ന നാലു ചെറുപ്പക്കാരിലൂടെ വളരുന്ന കഥ വളരെയധികം ആകാംക്ഷാഭരിതവും അതെ സമയം ഹൃദ്യവുമായിരുന്നു . "സിറ്റി ഓഫ് ജോയ് " എന്നതിനപ്പുറം അതേതു രാജ്യമാണെന്നോ നഗരമാണെന്നോ ഒരിക്കൽ പോലും പറയാതെ കഥ മുന്നോട്ടു കൊണ്ട് പോയി എന്നുള്ളത് വളരെയധികം ആശ്ചര്യം ഉണ്ടാക്കുന്ന ഒരു കാര്യമാണ് .


വളരെ അധികം സന്തോഷം നിറഞ്ഞതും ജീവിക്കാൻ പറ്റിയതുമായ നഗരം എന്ന് വിദേശികളുടെ ജീവിത ശൈലിയിലൂടെയും , എന്നാൽ നിരന്തരം ദുരിതം അനുഭവിക്കുന്ന ഒരു ജനത ആണ് തങ്ങൾ എന്ന് സ്വദേശികളിലൂടെയും പറഞ്ഞു കൊണ്ട് കഥാകൃത്ത്‌ ഒരു ദേശത്തിന്റെ രണ്ടു മുഖങ്ങൾ ഈ പുസ്തകത്തിൽ വരച്ചു കാണിക്കുന്നു .


നഗരത്തിൽ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ അത് തങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്ന് വിദേശികളും എന്നാൽ തങ്ങൾ അക്രമണകാരികൾ ആണ് എന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ ഭരണകൂടം ബോധപൂർവം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് എന്ന് സ്വദേശികളും പറയുന്ന ഈ നോവൽ വ്യത്യസ്തമായ ഒരു വായനാനുഭൂതി ആണ് സമ്മാനിക്കുന്നത് . ഒരേ സമയം ആകാംക്ഷയും പ്രണയവും വിരഹവും വിപ്ലവവും ഏകാധിപത്യവും എല്ലാം കൂടി സമന്വയിപ്പിച്ച മനോഹരമായ ഒരു നോവൽ എന്ന് തന്നെ തീർച്ചയായും ഈ പുസ്തകത്തെ വിശേഷിപ്പിക്കാം .


കഥയിലുടെ നീളം നമ്മോടൊപ്പം സഞ്ചരിക്കുന്ന "എ സ്പ്രിങ് വിതൗട്ട് സ്മെൽ " എന്ന പുസ്തകമാണ് ഈ നോവലിന്റെ രണ്ടാം ഭാഗമായ "മുല്ലപ്പൂ നിറമുള്ള പകലുകൾ ". സമീറ എന്ന റേഡിയോ ജോക്കി എഴുതിയ , കഥയിൽ നമ്മൾ സഞ്ചരിക്കുന്ന രാജ്യത്തു നിരോധിക്കപ്പെട്ട പുസ്തകമാണ് "എ സ്പ്രിങ് വിതൗട്ട് സ്മെൽ ". അതിനാൽ തന്നെ എന്തായിരിക്കും ആ നോവലിൽ ഉള്ളത് എന്ന ആകാംക്ഷയോടെ .......






117 views0 comments

Recent Posts

See All

留言


Post: Blog2_Post
bottom of page